---
title: "തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച പുത്തരിയുത്സവം ആഘോഷിച്ചു."
english_title: "Puthariutsavam was celebrated at Tirunelli Maha Vishnu Temple on Monday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156357/puthariutsavam-was-celebrated-at-tirunelli-maha-vishnu-temple-on-monday"
published_at: "2023-10-23T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65369aa28cc0b_thirunelli_temple.jpg"
keywords: []
---

# തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച പുത്തരിയുത്സവം ആഘോഷിച്ചു.

> **Lead Summary:** **തിരുനെല്ലി:** തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിക്കും. ദൈവത്താർ മണ്ഡപത്തിലെത്തിക്കുന്ന നെൽക്കറ്റകൾ ജീവനക്കാർ സ്വീകരിക്കും. രാവിലെ ദൈവത്താൻ മണ്ഡപത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് കതിർ വാദ്യ മേളങ്ങളോടെ എഴുന്നള്ളിച്ച് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി. ഇവ വിശ്വാസികൾക്ക് വിതരണം ചെയ്തു. പുത്തരിസദ്യയുമുണ്ടായിരുന്നു

## Article Content

**തിരുനെല്ലി:** തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിക്കും. ദൈവത്താർ മണ്ഡപത്തിലെത്തിക്കുന്ന നെൽക്കറ്റകൾ ജീവനക്കാർ സ്വീകരിക്കും. രാവിലെ ദൈവത്താൻ മണ്ഡപത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് കതിർ വാദ്യ മേളങ്ങളോടെ എഴുന്നള്ളിച്ച് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി. ഇവ വിശ്വാസികൾക്ക് വിതരണം ചെയ്തു. പുത്തരിസദ്യയുമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156357/puthariutsavam-was-celebrated-at-tirunelli-maha-vishnu-temple-on-monday)