---
title: "ഐ ആർ പി സി ആറളം ലോക്കൽ ഗ്രൂപ്പിന്റെ എടൂരിലെ പുതിയ ഓഫിസിന്റെ ഉൽഘാടനം  പി. ജയരാജൻ നിർവഹിച്ചു."
english_title: "Inauguration of new office of IRPC Aralam Local Group at Etoor P. Jayarajan performed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156370/inauguration-of-new-office-of-irpc-aralam-local-group-at-etoor-p-jayarajan-performed"
published_at: "2023-10-23T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536b63b5ee61_aralam_frm_jvhjbk.jpg"
keywords: []
---

# ഐ ആർ പി സി ആറളം ലോക്കൽ ഗ്രൂപ്പിന്റെ എടൂരിലെ പുതിയ ഓഫിസിന്റെ ഉൽഘാടനം  പി. ജയരാജൻ നിർവഹിച്ചു.

> **Lead Summary:** **എടൂർ : **സ്വാന്തന പരിചരണ രംഗത്ത് ആറളം മേഖലയിൽ കഴിഞ്ഞ 10 വർഷക്കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഐ ആർ പി സി ആറളം ലോക്കൽ ഗ്രൂപ്പിന്റെ എടൂരിലെ പുതിയ ഓഫിസിന്റെ ഉൽഘാടനം ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.

## Article Content

**എടൂർ : **സ്വാന്തന പരിചരണ രംഗത്ത് ആറളം മേഖലയിൽ കഴിഞ്ഞ 10 വർഷക്കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഐ ആർ പി സി ആറളം ലോക്കൽ ഗ്രൂപ്പിന്റെ എടൂരിലെ പുതിയ ഓഫിസിന്റെ ഉൽഘാടനം ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.

ചടങ്ങിൽ വെച്ച് കല്ലേരികരമ്മൽ അച്ചുവേട്ടന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ മൊബൈൽ ഫ്രീസറിന്റെ കൈമാറ്റ ചടങ്ങും നിർവഹിച്ചു.

ലോക്കൽ ഗ്രൂപ്പ്‌ ചെയർമാൻ ജിമ്മി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ, ആറളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ കെ.പി. രാജേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. റോസ, ഇ.എസ് സത്യൻ, ഇ.പി. രമേശൻ, ബേബി പാസ്റ്റർ, എം. മുകുന്ദൻ, സോണൽ കൺവീനർമാരായ ടി.എ. ജോസഫ്, പവിത്രൻ, പി. രവീന്ദ്രൻ.എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156370/inauguration-of-new-office-of-irpc-aralam-local-group-at-etoor-p-jayarajan-performed)