---
title: "#naduvanadu | എഴുത്തിനിരുത്തൽ  ചടങ്ങ് സംഘടിപ്പിച്ചു"
english_title: "Organized writing ceremony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156461/organized-writing-ceremony"
published_at: "2023-10-24T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65376e78799ed_IMG-20231024-WA0019.jpg"
keywords: []
---

# #naduvanadu | എഴുത്തിനിരുത്തൽ  ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവനാട്**: നടുവനാട് 'സമദർശിനി' ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകൽ സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.

## Article Content

**നടുവനാട്**: നടുവനാട് 'സമദർശിനി' ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകൽ സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.

കെ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ എ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ വി പവിത്രൻ, വിനോദ് കുമാർ, സുജാത ടീച്ചർ, ബാബു പി, വിപിൻരാജ്,  എ സുധാകരൻ എന്നിവർ സംസാരിച്ചു. വിദ്യാരംഭം കുറിച്ച കുട്ടികൾക്ക് സമ്മാനവിതരണവും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156461/organized-writing-ceremony)