---
title: "കൽപ്പറ്റയിൽ നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി"
english_title: "The police arrested the accused in several cases in Kalpatta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156484/the-police-arrested-the-accused-in-several-cases-in-kalpatta"
published_at: "2023-10-24T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65377cb20652d_Picsart_23-10-24_13-37-47-340.jpg"
keywords: []
---

# കൽപ്പറ്റയിൽ നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി

> **Lead Summary:** **കൽപ്പറ്റ**: നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. ഇക്കഴിഞ ജൂലൈ 20-ന് രാത്രി 1 മണിക്ക് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷൻ സി എസ് സി സെന്റർ കുത്തി തുറന്ന് പണവും കമ്പ്യൂട്ടർ സാമഗ്രികളും കവർച്ച നടത്തിയ കേസിലാണ് പിടിയിലായത്.

## Article Content

**കൽപ്പറ്റ**: നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. ഇക്കഴിഞ ജൂലൈ 20-ന് രാത്രി 1 മണിക്ക് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷൻ സി എസ് സി സെന്റർ കുത്തി തുറന്ന് പണവും കമ്പ്യൂട്ടർ സാമഗ്രികളും കവർച്ച നടത്തിയ കേസിലാണ് പിടിയിലായത്.

മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയായ പറമ്പിൽ സാജിത്ത് എന്ന താജുദ്ദീൻ ആണ് പിടിയിലായത്. കൃത്യം നടത്തി പ്രതി മൂന്നുമാസത്തോളമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്നു.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ്.ഇന്നലെ രാത്രി പട്ടാമ്പിയിൽ വച്ചാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. വിബിൻ എ.ബി. യുടെ നേതൃത്വത്തിൽ എസ്.ഐ. മരായ സിറാജ് വി പി, രജിത്ത് പി സീനിയർ സിവിൽ പോലീസ് ഓഫീസർ ബിഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, നവീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തെളിവെ ടുപ്പിന്  ശേഷം കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156484/the-police-arrested-the-accused-in-several-cases-in-kalpatta)