---
title: "ഇരിട്ടി സംഗീത സഭ നവരാത്രി ആഘോഷം സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156534/iritty"
published_at: "2023-10-24T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537ac5a09633_Picsart_23-10-24_16-45-19-069.jpg"
keywords: []
---

# ഇരിട്ടി സംഗീത സഭ നവരാത്രി ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി സംഗീതസഭയുടെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷം പി സന്തോഷ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു. സംഗീതസഭ പ്രസിഡന്റ് കെ.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഡോ ബിനീസ് ജോസഫ്, ഡോ.ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി പ്രകാശൻ പാർവണം, ട്രഷറർ ഷാജി ജോസ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി സംഗീതസഭയുടെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷം പി സന്തോഷ്‌കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു. സംഗീതസഭ പ്രസിഡന്റ് കെ.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഡോ ബിനീസ് ജോസഫ്, ഡോ.ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി പ്രകാശൻ പാർവണം, ട്രഷറർ ഷാജി ജോസ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.

പ്രവാസി വ്യവസായി ശിവദാസൻ വട്ടംപറമ്പിളിനെ ആദരിച്ചു.തുടര്‍ന്ന് കോഴിക്കോട് രതീഷ് കുമാര്‍, ഗൗരി നന്ദ, ഹംസ വളാഞ്ചേരി, പ്രദീപ് തലശ്ശേരി, പ്രമോദ് തലശ്ശേരി എന്നിവർ ദേവരാഗ സന്ധ്യ എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. സംഗീത സഭയിലെ അംഗങ്ങളായ ഗായകരുടെ നേതൃത്വത്തിളുള്ള ഗാനാലാപനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156534/iritty)