---
title: "പോണ്ടിച്ചേരി സ്വദേശി പിടികിട്ടാ പുള്ളി അറസ്റ്റിൽ"
english_title: "Pondicherry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156541/pondicherry"
published_at: "2023-10-24T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537b30388c92_Picsart_23-10-24_17-31-32-638.jpg"
keywords: []
---

# പോണ്ടിച്ചേരി സ്വദേശി പിടികിട്ടാ പുള്ളി അറസ്റ്റിൽ

> **Lead Summary:**  **പോണ്ടിച്ചേരി**: 20 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പോണ്ടിച്ചേരി കടലൂർ സ്വദേശി ഗണേഷിനെയാണ് കണ്ണവം പോലീസ് പിടികൂടിയത്. 2002ൽ കൂത്തുപറമ്പ് നിർമലഗിരിയിൽ വെച്ച് നടന്ന അപകടത്തിൽ ഗണേശൻ ഓടിച്ചിരുന്ന ലോറി ഇടിച്ചു 3 പേർ മരണപെട്ട സംഭവം കണ്ണവം പോലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് 20 വർഷത്തിനുശേഷം ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.

## Article Content

 **പോണ്ടിച്ചേരി**: 20 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പോണ്ടിച്ചേരി കടലൂർ സ്വദേശി ഗണേഷിനെയാണ് കണ്ണവം പോലീസ് പിടികൂടിയത്. 2002ൽ കൂത്തുപറമ്പ് നിർമലഗിരിയിൽ വെച്ച് നടന്ന അപകടത്തിൽ ഗണേശൻ ഓടിച്ചിരുന്ന ലോറി ഇടിച്ചു 3 പേർ മരണപെട്ട സംഭവം കണ്ണവം പോലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് 20 വർഷത്തിനുശേഷം ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടിവിച്ചിരുന്നു, പിന്നീട് 2009 ൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് കണ്ണവം പോലീസിനു വിവരം ലഭിച്ചത്. തുടർന്ന് കൂടുതൽ അന്വേഷണം നടത്തി പ്രതിയെ പിടിക്കുന്നതിന് കണ്ണവം എസ് എച്ച് ഒ ജിതേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പോണ്ടിച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പ്രിൻസിപ്പൽ എസ് ഐ  വിപിൻ, സീനിയർ സി പി ഒ ബിജേഷ് തെക്കുമ്പടൻ, സി പി ഒ മാരായ പ്രജിത്ത് കണ്ണിപൊയിൽ, നിസാമുദ്ധീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156541/pondicherry)