---
title: "കണ്ണൂരിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി സ്പീക്കർ എ.എൻ.ഷംസീർ"
english_title: "Anshamseer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156548/anshamseer"
published_at: "2023-10-24T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537be5788268_IMG-20231024-WA0038.jpg"
keywords: []
---

# കണ്ണൂരിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി സ്പീക്കർ എ.എൻ.ഷംസീർ

> **Lead Summary:**  **കണ്ണൂർ**: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്‍കി സ്പീക്കർ എ എൻ ഷംസീർ. കണ്ണൂർ ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബെംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്.

## Article Content

 **കണ്ണൂർ**: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്‍കി സ്പീക്കർ എ എൻ ഷംസീർ. കണ്ണൂർ ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബെംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്.

‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് പറഞ്ഞ് കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് സ്പീക്കർ എഴുതിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ജാതി മത ഭേദമന്യേ കുട്ടികൾ ചടങ്ങുകളിൽ പങ്കെടുക്കുന്നുവെന്നും ഭാവിയിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം വലിയൊരു വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കർ പറഞ്ഞു.

സാധാരണ തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് പ്രതിമയ്ക്ക് മുന്നിൽ വിദ്യാരംഭം നടത്താറുണ്ട്. മ്യൂസിയം സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156548/anshamseer)