---
title: "ഇരിട്ടി ടൗണിൽ പാർക്കിംഗിൽ അപകടാവസ്ഥയിലിരുന്ന  തെങ്ങ് മുറിച്ചുമാറ്റി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156549/iritty"
published_at: "2023-10-24T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537c18b6267d_IMG-20231024-WA0039.jpg"
keywords: []
---

# ഇരിട്ടി ടൗണിൽ പാർക്കിംഗിൽ അപകടാവസ്ഥയിലിരുന്ന  തെങ്ങ് മുറിച്ചുമാറ്റി 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ടൗണിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങ് അധികൃതർ മുറിച്ച് മാറ്റി. ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡിന് എതിർവശം നിർദിഷ്ട പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് വേണ്ടി അനുവദിച്ച സ്ഥലത്ത് അപകടകരമാം വിധം വഴിയിലേക്ക് ചാഞ്ഞുനിന്നിരുന്ന തെങ്ങ് നിരവധി പരാതികൾക്കൊടുവിൽ അധികൃതർ മുറിച്ചുമാറ്റിയത് .

## Article Content

**ഇരിട്ടി** : ഇരിട്ടി ടൗണിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങ് അധികൃതർ മുറിച്ച് മാറ്റി. ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡിന് എതിർവശം നിർദിഷ്ട പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് വേണ്ടി അനുവദിച്ച സ്ഥലത്ത് അപകടകരമാം വിധം വഴിയിലേക്ക് ചാഞ്ഞുനിന്നിരുന്ന തെങ്ങ് നിരവധി പരാതികൾക്കൊടുവിൽ അധികൃതർ മുറിച്ചുമാറ്റിയത് .

തെങ്ങിൽ നിന്നും തേങ്ങയും മടലും മറ്റും വീണ് റോഡിലെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന മൂന്നോളാം വാഹങ്ങളുടെ ചില്ല് തകർന്നത് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു . നിരവധി തവണ പരാതികൾ നൽകി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെ വ്യാപാരികൾ ഇടപെട്ട് തെങ്ങിന്റെ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം ചെടികൾ വച്ച് പാർക്കിങ് തടഞ്ഞിരുന്നു. ഒടുവിൽ അല്പം വൈകിയെങ്കിലും വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി സൃഷ്ടിച്ചിരുന്ന തെങ്ങ് അധികാരികൾ മുറിച്ചു മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156549/iritty)