---
title: "വള്ളംകളിയില്‍ വയല്‍ക്കര വെങ്ങാട് വിജയികള്‍"
english_title: "Wayalkara Vengad winners in boating "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156574/wayalkara-vengad-winners-in-boating"
published_at: "2023-10-24T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537d3381f19c_dfdgdfhf.jpg"
keywords: []
---

# വള്ളംകളിയില്‍ വയല്‍ക്കര വെങ്ങാട് വിജയികള്‍

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ ചാലിയാറില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) വള്ളംകളിയില്‍ വയല്‍ക്കര വെങ്ങാട് വിജയികള്‍. എ കെ ജി പൊടോ തുരുത്തി രണ്ടാമതായും ന്യൂ ബ്രദേഴ്‌സ് മയിച്ച മൂന്നാമതായും തുഴഞ്ഞെത്തി. ചുരുളന്‍ വള്ളങ്ങള്‍ ഉള്‍പ്പെടുത്തി ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തില്‍ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ നടന്നത്. വിവിധ ജില്ലകളില്‍ നിന്നായി 60 അടി നീളമുള്ള 9 ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ചെറുവണ്ണൂര്‍ പൗരസമിതിയുടെ പ്രദര്‍ശന വള്ളവും വള്ളം കളിയുടെ ഭാഗമായി.

## Article Content

**കോഴിക്കോട്: **സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ ചാലിയാറില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) വള്ളംകളിയില്‍ വയല്‍ക്കര വെങ്ങാട് വിജയികള്‍. എ കെ ജി പൊടോ തുരുത്തി രണ്ടാമതായും ന്യൂ ബ്രദേഴ്‌സ് മയിച്ച മൂന്നാമതായും തുഴഞ്ഞെത്തി. ചുരുളന്‍ വള്ളങ്ങള്‍ ഉള്‍പ്പെടുത്തി ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തില്‍ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ നടന്നത്. വിവിധ ജില്ലകളില്‍ നിന്നായി 60 അടി നീളമുള്ള 9 ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ചെറുവണ്ണൂര്‍ പൗരസമിതിയുടെ പ്രദര്‍ശന വള്ളവും വള്ളം കളിയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156574/wayalkara-vengad-winners-in-boating)