---
title: "സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും"
english_title: "Cpim kannur district sammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15666/cpim-kannur-district-sammelanam"
published_at: "2021-12-12T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b55efd6a005_n3406965001639276173720e405af70ae6da6c12e3929b092fc01f364f88f1ce76a67202937a8484a1d4fac.jpg"
keywords: []
---

# സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

> **Lead Summary:** കണ്ണൂര്‍ :സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. നിലവിലെ സെക്രട്ടറിയായ എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും.

## Article Content

കണ്ണൂര്‍ :സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. നിലവിലെ സെക്രട്ടറിയായ എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും.

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമായി തുടരുന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

വൈകിട്ട് നാലിന് പഴങ്ങാടിയിലാണ് സമാപന സമ്മേളനം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

അതേസമയം സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന നഗരിയില്‍ കര്‍ഷക സമര വിജയ ദിനം ആഘോഷിച്ചു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഐതിഹാസിക കര്‍ഷക സമര വിജയം സമ്മേളന നഗരിയില്‍ മധുരം പങ്കിട്ടാണ് പ്രതിനിധികള്‍ ആഘോഷിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15666/cpim-kannur-district-sammelanam)