---
title: "#iritty | ഇരിട്ടി  റോഡിലെ കീഴൂർ കുന്നിൽ അപകടം പതിവാകുന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156679/iritty"
published_at: "2023-10-25T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65389bb182f96_IMG-20231025-WA0009.jpg"
keywords: []
---

# #iritty | ഇരിട്ടി  റോഡിലെ കീഴൂർ കുന്നിൽ അപകടം പതിവാകുന്നു

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി തലശേരി റോഡിലെ കീഴൂർ കുന്നിൽ അപകടം പതിവാകുന്നു. ഇന്ന് വെളുപ്പിന് 5.30 ഓടെ കീഴ്പ്പള്ളി സ്വദേശി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സംരക്ഷണ പോസ്റ്റുകൾ ഇടിച്ച് തകർത്താണ് അപകടത്തിൽ പെട്ടത്.

## Article Content

 **ഇരിട്ടി** : ഇരിട്ടി തലശേരി റോഡിലെ കീഴൂർ കുന്നിൽ അപകടം പതിവാകുന്നു. ഇന്ന് വെളുപ്പിന് 5.30 ഓടെ കീഴ്പ്പള്ളി സ്വദേശി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സംരക്ഷണ പോസ്റ്റുകൾ ഇടിച്ച് തകർത്താണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. കീഴുർ കുന്ന് പുന്നാട് മേഖലയിൽ ചെറുതും വലുതുമായ അപകടം പതിവായ സഹചര്യത്തിൽ അധികൃതർ ഇടപെട്ട് അപകടകാരണങ്ങളെക്കുറിച്ച്  പഠിച്ചു വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം എന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156679/iritty)