---
title: "ഇന്ധനവും ഭക്ഷണവും ഇല്ലാതായതോടെ ഗാസയിൽ 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചു "
english_title: "As fuel and food ran out, 40 hospitals in Gaza were shut down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156703/as-fuel-and-food-ran-out-40-hospitals-in-gaza-were-shut-down"
published_at: "2023-10-25T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538aa12d189f_Screenshot_2023-10-25-11-08-26-39_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇന്ധനവും ഭക്ഷണവും ഇല്ലാതായതോടെ ഗാസയിൽ 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചു 

> **Lead Summary:** യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും മോശമായ അവസ്ഥയിൽ. ഭക്ഷണവും വെള്ളവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും.

## Article Content

യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും മോശമായ അവസ്ഥയിൽ. ഭക്ഷണവും വെള്ളവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും.

ഇന്ധനവിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടണമെന്നാണ് ഇസ്രായേലിന്റെ നിലപാട് ഹമാസിന്റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രായേൽ സൈന്യം പ്രതികരിച്ചു. ഇന്ധനക്ഷാമത്തെ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടെ അടക്കം നിരവധി ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ അധികൃതരും അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായിരം കടന്നു. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് പറഞ്ഞു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതരല്ലെന്നും ഗുട്ടറാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156703/as-fuel-and-food-ran-out-40-hospitals-in-gaza-were-shut-down)