---
title: "#Karuvannur | കരുവന്നൂർ കള്ളപ്പണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് "
english_title: "Karuvannur black money case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156708/karuvannur-black-money-case"
published_at: "2023-10-25T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538ad8867657_Screenshot_2023-10-25-11-23-43-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Karuvannur | കരുവന്നൂർ കള്ളപ്പണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് 

> **Lead Summary:** **കരുവന്നൂർ**: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി കെ ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുക.

## Article Content

**കരുവന്നൂർ**: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി കെ ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുക.

അരവിന്ദാക്ഷനും കരുവന്നൂർ ബാങ്ക് കേസിലെ മുഖ്യപ്രതി സതീഷ് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണം ഇ ഡി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ തന്റെ ഉടമസ്ഥതയിലിരുന്ന ക്വാറികളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും 2016-17 കാലയളവിൽ പണം അക്കൗണ്ടിലേക്ക് വന്നിരുന്നുവെന്നും ഇതാണ് ഇഡി തെറ്റായി പ്രചരിപ്പിക്കുന്നത് എന്നുമാണ് അരവിന്ദാക്ഷൻ കോടതിയിൽ വാദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156708/karuvannur-black-money-case)