---
title: "#rain | തുലാവര്‍ഷം കനക്കുന്നു; 28 വരെ കനത്ത മഴയ്ക്ക് സാധ്യത"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156712/rain"
published_at: "2023-10-25T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538b1674b206_download_(76).jpeg"
keywords: []
---

# #rain | തുലാവര്‍ഷം കനക്കുന്നു; 28 വരെ കനത്ത മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം** : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തിപ്പെടുന്നു. ഈ മാസം 28 വരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

## Article Content

**തിരുവനന്തപുരം** : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തിപ്പെടുന്നു. ഈ മാസം 28 വരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടുണ്ട്. മലയോര ജില്ലകളിലുള്ളവരും തീരപ്രദേശത്തുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മിക്കയിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയും മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156712/rain)