---
title: "#goldrate | തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില"
english_title: "Gold price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156744/gold-price"
published_at: "2023-10-25T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538c34697c66_Screenshot_2023-09-30-11-04-29-83_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #goldrate | തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച്, 5665 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

## Article Content

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച്, 5665 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് സ്വർണവില ഉള്ളത്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഉയർന്നത്. ആഗോള വിപണിയിൽ സ്വർണം 2,000 ഡോളർ നിലവാരത്തോട് അടുക്കുകയാണ്.

നിലവിൽ, സ്വർണം ഔൺസിന് 1.42 ഡോളർ ഉയർന്ന്, 1,974.10 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ ആദ്യ വാരങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കുതിച്ചുയരുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയും, 8 ഗ്രാം വെള്ളിക്ക് 628 രൂപയുമാണ് നിരക്ക്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156744/gold-price)