---
title: "#rubber | വിലയിടിവ് പ്രതിസന്ധിയിലാക്കുന്നു; റബർ നഴ്‌സറികൾ കൂട്ടത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്"
english_title: "Rubber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156772/rubber"
published_at: "2023-10-25T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538d17509935_download_(1)_(2).jpeg"
keywords: []
---

# #rubber | വിലയിടിവ് പ്രതിസന്ധിയിലാക്കുന്നു; റബർ നഴ്‌സറികൾ കൂട്ടത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്

> **Lead Summary:** **കോട്ടയം**: റബര്‍ മേഖല കടുത്ത പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ റബര്‍ നഴ്സറികൾ കൂട്ടത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്. വിലത്തകർച്ചയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ് കേരളത്തിലെ നഴ്സറി ഉടമകൾ ത്രിപുര, അസം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കൂടുമാറുന്നത്.

## Article Content

**കോട്ടയം**: റബര്‍ മേഖല കടുത്ത പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ റബര്‍ നഴ്സറികൾ കൂട്ടത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്. വിലത്തകർച്ചയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാനാണ് കേരളത്തിലെ നഴ്സറി ഉടമകൾ ത്രിപുര, അസം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കൂടുമാറുന്നത്.

കേരളത്തെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് കുറവാണ് എന്നതും തൊഴിലാളികളുടെ ലഭ്യതയും വൻകിട കമ്പനികളെയും വടക്കൻ സംസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നു. കോട്ടയം കൂരോപ്പട മൂഴൂർ സ്വദേശി ജോസൂട്ടി ആന്റണി തുമ്പമാക്കൽ 33 വർഷമായി റബര്‍ നേഴ്സറി നടത്തുന്ന ആളാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി അസം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കേരളത്തിൽ നിന്നും തൈകൾ എത്തിച്ച് പ്ലാന്റിംഗ് നടത്തുകയാണ് രീതി. റബര്‍ വിലയിടിവ് മൂലം കേരളത്തിലെ വ്യാപാരം തകർന്നതോടെയാണ് ഇദ്ദേഹം അടക്കം നിരവധി പേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം മാറ്റിയത്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി വ്യാപിക്കുന്നതോടെ ടയർ കമ്പനികൾക്ക് കുറഞ്ഞ വിലയിൽ അസംസ്കൃത റബർ ലഭ്യമാകും. കേരളത്തെ അപേക്ഷിച്ച് ഉത്പാദനച്ചെലവും കുറവാണ്. കുറഞ്ഞകൂലി , ഇടനിലക്കാരെ ഒഴിവാക്കൽ, തൊഴിലാളികളുടെ ലഭ്യത എന്നിവയും വൻകിട കമ്പനികളെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നു.

സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്ന നടപടിക്ക് കേന്ദ്രസർക്കാരും റബ്ബർ ബോർഡും അനുകൂല നിലപാട് സ്വീകരിക്കുന്നതായും കർഷക സംഘടനകൾ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156772/rubber)