---
title: "തളിപ്പറമ്പ് കീഴാറ്റൂർ ഭഗവതി ക്ഷേത്രത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156789/thaliparamba"
published_at: "2023-10-25T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538e39f6712e_Picsart_23-10-25_15-14-02-665.jpg"
keywords: []
---

# തളിപ്പറമ്പ് കീഴാറ്റൂർ ഭഗവതി ക്ഷേത്രത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു

> **Lead Summary:** **തളിപ്പറമ്പ**: കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു. ബുധനാഴ്ച രാവിലെ 8 മണിക്കും 8 20നുമുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടന്നത്.

## Article Content

**തളിപ്പറമ്പ**: കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു. ബുധനാഴ്ച രാവിലെ 8 മണിക്കും 8 20നുമുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടന്നത്.

പ്രതിഷ്ഠ തന്ത്രി പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെയും തൃപ്പാണിക്കരബാലകൃഷണൻ മേലാശാരിയുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

ക്ഷേത്ര ശില്പി സജീഷ് അഞ്ചാംപീടിക, തന്ത്രി കെ പി ബാലകൃഷ്ണൻ, പ്രസിഡണ്ട് കെ ബാലകൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156789/thaliparamba)