---
title: "രാജ്യത്ത്​ 24 മണിക്കൂറിനിടെ 7,774 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15684/covid-19-update-india-dec-12"
published_at: "2021-12-12T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5993121ff7_images - 2021-12-12T121137.041.jpeg"
keywords: []
---

# രാജ്യത്ത്​ 24 മണിക്കൂറിനിടെ 7,774 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡൽഹി : രാജ്യത്ത്​ 24 മണിക്കൂറിനിടെ 7,774 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 306 മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ മരണം 4,75,434 ആയി ഉയർന്നു .

## Article Content

ന്യൂഡൽഹി : രാജ്യത്ത്​ 24 മണിക്കൂറിനിടെ 7,774 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 306 മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ മരണം 4,75,434 ആയി ഉയർന്നു .

24 മണിക്കൂറിനിടെ 8,464 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തർ 3,41,22,795.ചികിത്സയിലുള്ളവരുടെ എണ്ണം 92,281 ആയി.560 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത് .

അതെ സമയം രാജ്യത്തെ ആകെ കോവിഡ് ബാധിതർ 34,690,510 ആയി . ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി തുടരുന്നു . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ് . രാജ്യത്തെ ആകെ വാക്‌സിനേഷൻ 132.93 കോടിയായി ഉയർന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15684/covid-19-update-india-dec-12)