---
title: "വാളയാർ കേസിലെ പ്രതിയുടെ ദുരൂഹ മരണം: എടയാറിലെ ഫാക്ടറി സൈറ്റ് മാനേജർ കസ്റ്റഡിയിൽ"
english_title: "Walayar case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/156996/walayar-case"
published_at: "2023-10-26T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a02f0eb113_Screenshot_2023-10-26-11-37-23-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വാളയാർ കേസിലെ പ്രതിയുടെ ദുരൂഹ മരണം: എടയാറിലെ ഫാക്ടറി സൈറ്റ് മാനേജർ കസ്റ്റഡിയിൽ

> **Lead Summary:** **വാളയാർ**: കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജർ പോലീസ് കസ്റ്റഡിയിൽ. എടയാർ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിലെ ചെമ്പും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കമ്പനി അധികൃതർ പിടികൂടിയിരുന്നു.

## Article Content

**വാളയാർ**: കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജർ പോലീസ് കസ്റ്റഡിയിൽ. എടയാർ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിലെ ചെമ്പും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കമ്പനി അധികൃതർ പിടികൂടിയിരുന്നു.

സംഭവത്തിൽ പരാതി നൽകാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനിയിലെ ലോഹ ഭാഗങ്ങൾ നീക്കാൻ കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരനായിരുന്നു മധു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/156996/walayar-case)