---
title: "മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം: രോ​ഗബാധിതരിൽ ഒമ്പത് കുട്ടികൾ‌ "
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157036/malappuram"
published_at: "2023-10-26T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a1c9a63b2d_Screenshot_2023-10-26-13-28-09-22_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം: രോ​ഗബാധിതരിൽ ഒമ്പത് കുട്ടികൾ‌ 

> **Lead Summary:** **മലപ്പുറം**: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയത്. ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

## Article Content

**മലപ്പുറം**: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയത്. ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലയിൽ സെപ്തംബർ 30 മുതൽ ഈ മാസം 30 വരെ ബാലമിത്ര 2.0 പദ്ധതി പ്രകാരമുള്ള ഒരു പരിപാടി ആരോ​ഗ്യവകുപ്പിന് കീഴിൽ നടത്തിവരുന്നുണ്ട്. കുട്ടികളിലെ കുഷ്ഠരോ​ഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായുള്ള വിവരം അറിയുന്നത്.

പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താനായാൽ അസുഖം ചികിത്സിച്ചു ഭേദമാക്കാനാവും എന്നത് ആശ്വാസകരമാണെന്നും ആരോ​ഗ്യവകുപ്പ് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157036/malappuram)