---
title: "പേര് മാറ്റ വിവാദം: പാഠപുസ്തകങ്ങളില്‍ ഭാരതമെന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ"
english_title: "Ariffmuhammadkhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157045/ariffmuhammadkhan"
published_at: "2023-10-26T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a20e89a69b_images_(1)_(12).jpeg"
keywords: []
---

# പേര് മാറ്റ വിവാദം: പാഠപുസ്തകങ്ങളില്‍ ഭാരതമെന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

> **Lead Summary:** **തിരുവനന്തപുരം**: എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനമൊഴിഞ്ഞതെന്നും ഗവർണ്ണർ വിശദീകരിച്ചു.

## Article Content

**തിരുവനന്തപുരം**: എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനമൊഴിഞ്ഞതെന്നും ഗവർണ്ണർ വിശദീകരിച്ചു.

ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉയർന്നത്. ക്രമക്കേടുകളെ കുറിച്ച് തനിക്കും പരാതി ലഭിച്ചെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157045/ariffmuhammadkhan)