---
title: "വ്യാപാരോത്സവം പദ്ധതിയുടെ സമ്മാന വിതരണം നവംബർ പത്തിന്"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157062/kuthuparamba"
published_at: "2023-10-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a2c2d25fb9_Screenshot_2023-10-26-14-14-16-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വ്യാപാരോത്സവം പദ്ധതിയുടെ സമ്മാന വിതരണം നവംബർ പത്തിന്

> **Lead Summary:** കൂത്തുപറമ്പ: കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വ്യാപാരോത്സവം 2023 പദ്ധതിയുടെ സമ്മാന വിതരണം നവംബർ പത്തിന് വൈകിട്ട് 4 മണിക്ക് കൂത്തുപറമ്പ് മാറോളി ടൗൺ സ്ക്വയറിൽ വച്ച് നടക്കും. ജില്ലാ സെക്രട്ടറി പി എം സുഗുണൻ സമ്മാന വിതരണം ഉദ്ഘാടനം നിർവഹിക്കും.

## Article Content

കൂത്തുപറമ്പ: കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വ്യാപാരോത്സവം 2023 പദ്ധതിയുടെ സമ്മാന വിതരണം നവംബർ പത്തിന് വൈകിട്ട് 4 മണിക്ക് കൂത്തുപറമ്പ് മാറോളി ടൗൺ സ്ക്വയറിൽ വച്ച് നടക്കും. ജില്ലാ സെക്രട്ടറി പി എം സുഗുണൻ സമ്മാന വിതരണം ഉദ്ഘാടനം നിർവഹിക്കും.

10 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ഉപക്താക്കൾക്കായി നൽകുന്നത്. ഓൺലൈൻ വ്യാപാരത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് വ്യാപാരി വ്യവസായി സമിതി കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഉപഭോക്താക്കൾക്കായി വ്യാപാര ഉത്സവം 2023 എന്ന പേരിൽ സമ്മാനപദ്ധതികൾ സംഘടിപ്പിച്ചത്.

1700ഓളം വ്യാപാരികൾ സമ്മാന പദ്ധതിയിൽ പങ്കാളികളായി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് സമ്മാനക്കൂപ്പൺ നൽകിയത്. മാർച്ച് മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. ഒന്നാം സമ്മാനമായി അഞ്ച് പേർക്ക് സ്കൂട്ടറുകൾ ഉൾപ്പെടെ പത്തുലക്ഷത്തോളം രൂപയുടെ വിവിധങ്ങളായ സമ്മാനങ്ങൾ ആണ് നൽകുന്നത്.

സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ നിർവഹിച്ചിരുന്നു. സമ്മാനാർഹരായവർ ഒൿടോബർ 31നകം കൂപ്പണുകൾ ഹാജരാക്കേണ്ടതാണെന്ന്   വാർത്താസമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി കൂത്തുപറമ്പ് ഏരിയ ഏരിയ സെക്രട്ടറി പി പ്രമോദ്, പ്രസിഡണ്ട് കെ.പി സനിൽകുമാർ സജേഷ് . കെ പ്രദീപൻ എൻ കെ, ഇസ്മയിൽ പി.പി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157062/kuthuparamba)