---
title: "രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു"
english_title: "Omicron cases increasing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15707/omicron-cases-increasing"
published_at: "2021-12-12T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5c2f87513d_images - 2021-12-12T121137.041.jpeg"
keywords: []
---

# രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

> **Lead Summary:** ചണ്ഡിഗഡ്: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നത് ആശങ്കയാകുന്നു.

## Article Content

ചണ്ഡിഗഡ്: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നത് ആശങ്കയാകുന്നു.

ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ചണ്ഡിഗഡില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര പശ്ചാത്തലമുള‌ള 20 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഇറ്റലിയില്‍ താമസിച്ചിരുന്നയാളാണ്. ചണ്ഡിഗഡിലെ ബന്ധുക്കളെ കാണാന്‍ എത്തിയപ്പോഴാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. ഇയാളുടെ പഠനറിപ്പോര്‍ട്ട് വന്നത് ശനിയാഴ്‌ച രാത്രിയാണ്. ഇതില്‍ ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചതായി ചണ്ഡിഗഡ് ഹെല്‍ത്ത് സര്‍‌വീസ് ഡയറക്‌ടര്‍ ഡോ.സുമന്‍ സിംഗ് അറിയിച്ചു.

ഇതിനുപുറമേ ആന്ധ്രാ പ്രദേശില്‍ നിന്നുമുള‌ള ഒരാള്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആദ്യമായാണ് ആന്ധ്രയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നത്. മൂന്നാമത് കേസ് സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ നിന്നാണ്. സൗത്ത് ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ 34കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാ‌റ്റി. ഇയാളുമായി പ്രാഥമിക സമ്ബര്‍ക്കമുള‌ള അഞ്ചുപേരുടെയും സെക്കന്ററി സമ്ബര്‍ക്കമുള‌ള 15 പേരുടെയും സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്‌ക്കയച്ചതായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ.സുധാകര്‍.കെ അറിയിച്ചു. ഇയാള്‍ രണ്ട് ‌ഡോസ് വാക്‌സിനും സ്വീകരിച്ചയാളാണ്.മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 36 ആയി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15707/omicron-cases-increasing)