---
title: "ജനശ്രി മിഷൻ ഇരിട്ടി ബ്ലോക്ക് ശില്പശാല 29 ന്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157092/iritty"
published_at: "2023-10-26T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a40cc9cc8b_Picsart_23-10-26_15-40-55-514.jpg"
keywords: []
---

# ജനശ്രി മിഷൻ ഇരിട്ടി ബ്ലോക്ക് ശില്പശാല 29 ന്

> **Lead Summary:**  **ഇരിട്ടി**: ജനശ്രി സുസ്ഥിര വികസന മിഷൻ ഇരിട്ടി ബ്ലോക്ക് യൂണിയൻ സന്തുഷ്ട കുടുംബം സമ്യദ്ധ സമൂഹം എന്ന സന്ദേശവുമായി ഏകദിന ശില്പശാല നടത്തും . 29 ന് രാവിലെ 10 മുതൽ ഇരിട്ടി സ്കൈ പെന്റെ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **ഇരിട്ടി**: ജനശ്രി സുസ്ഥിര വികസന മിഷൻ ഇരിട്ടി ബ്ലോക്ക് യൂണിയൻ സന്തുഷ്ട കുടുംബം സമ്യദ്ധ സമൂഹം എന്ന സന്ദേശവുമായി ഏകദിന ശില്പശാല നടത്തും . 29 ന് രാവിലെ 10 മുതൽ ഇരിട്ടി സ്കൈ പെന്റെ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബാലൻ പടിയൂർ അധ്യക്ഷത വഹിക്കും. ജനശ്രി ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ആദരിക്കും.

ശില്പശാലയിൽ 250 ഓളം പേർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ബാലൻ പടിയൂർ, എ.വി. രാമകൃഷ്ണൻ, ഉഷ അനിൽ, കെ.കെ. വിജയൻ, കെ.പി.ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157092/iritty)