---
title: "ഡോ: പി.കെ. സുധാകരൻ അന്തരിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157123/thalassery"
published_at: "2023-10-26T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a5f72b15b4_IMG-20231026-WA0035.jpg"
keywords: []
---

# ഡോ: പി.കെ. സുധാകരൻ അന്തരിച്ചു

> **Lead Summary:** **തലശ്ശേരി**: ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ചൊക്ലി ബ്ലൂ ഹെവനിൽ ഡോ: പി.കെ. സുധാകരൻ അന്തരിച്ചു. കണ്ണൂർ ചിറക്കലിലെ താജ്മഹലിൽ പരേതരായ കണ്ണൻ നായരുടേയും, മാധവിയമ്മയുടേയും മകനാണ്. ചൊക്ലിയിൽ ദീർഘകാലമായി രജിൽ ക്ലിനിക്ക് നടത്തി വരികയായിരുന്നു.

## Article Content

**തലശ്ശേരി**: ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ചൊക്ലി ബ്ലൂ ഹെവനിൽ ഡോ: പി.കെ. സുധാകരൻ അന്തരിച്ചു. കണ്ണൂർ ചിറക്കലിലെ താജ്മഹലിൽ പരേതരായ കണ്ണൻ നായരുടേയും, മാധവിയമ്മയുടേയും മകനാണ്. ചൊക്ലിയിൽ ദീർഘകാലമായി രജിൽ ക്ലിനിക്ക് നടത്തി വരികയായിരുന്നു.

ഐ.എം.എ, ജേസീസ് സംഘടനകളുടെ സാരഥിയായിരുന്നു. മികച്ച ജനകിയ ഡോക്ടർക്കുള്ള ഐ.എം.എ.യുടെ സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി സംസ്ഥാന-ജില്ലാതല പുരസ്ക്കാരങ്ങൾ നേടിയിരുന്നു. ജീവകാരുണ്യ പ്രവർത്തകനും, സ്പോട്സ് സംഘാടകനുമായിരുന്നു. പ്രമുഖ ബാൾബാഡ്മിൻ്റൺ / ഫുട്ബാൾ / വോളിബോൾ / ഷട്ടിൽ താരമാണ്. മാന്ത്രിക കലയിലും വിദഗ്ധനായിരുന്നു. പെരിങ്ങാടി മങ്ങോട്ടും കാവ് നവീകരണ കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്നു.

കുട്ടി മാക്കൂൽ ശ്രീ നാരായണമഠത്തിൽ ദീർഘകാലം  രോഗികളെ സൗജന്യമായി ചികിത്സിച്ച് മരുന്ന് നൽകിയിരുന്നു. വീട്ടിൽ വെച്ചും കാലത്ത് 7 മണി മുതൽ 8 മണി വരെ നിർദ്ധനരായവർക്ക് സൗജന്യ ചികിത്സ നൽകിയിരുന്നു. ഭാര്യ: പ്രസന്ന സുധാകരൻ, മക്കൾ: രജിൽ സുധാകരൻ (ബിസ്സിനസ്സ് തലശ്ശേരി), ഷജില സുധാകരൻ, രഞ്ജില സുധാകരൻ (ബിസ്സിനസ്സ് തലശ്ശേരി). മരുമക്കൾ: ഷൈമ, രജിൽ. പേരമക്കൾ: ഭരദ്വാജ്, ചന്ദ്രജിത്ത് സഹോദരങ്ങൾ: പ്രഭാകരൻ, സരോജിനി, പരേതരായ നാരായണി, രോഹിണി, ലക്ഷ്മി, തങ്കം, പ്രഭാവതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157123/thalassery)