---
title: "ഹമാസ് ഭീകരവാദി പരാമർശം: ശശി തരൂരിനെ തിരുത്തി സമദാനിയും എം.കെ. മുനീറും"
english_title: "Sasitharoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157211/sasitharoor"
published_at: "2023-10-27T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b050a1d153_download_(1)_(10).jpeg"
keywords: []
---

# ഹമാസ് ഭീകരവാദി പരാമർശം: ശശി തരൂരിനെ തിരുത്തി സമദാനിയും എം.കെ. മുനീറും

> **Lead Summary:** **കോഴിക്കോട്**: ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്ന ശശി തരൂർ എം.പിയുടെ പരാമർശം തിരുത്തി മുസ്ലിം ലീഗ് നേതാക്കൾ. ഇസ്രായേലിൽ ഒക്ടോബർ എഴിന് നടന്നത് ഭീകരാക്രമണമാണെന്നാണ് മുസ്‍ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തിയ തരൂർ പറഞ്ഞത്.

## Article Content

**കോഴിക്കോട്**: ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്ന ശശി തരൂർ എം.പിയുടെ പരാമർശം തിരുത്തി മുസ്ലിം ലീഗ് നേതാക്കൾ. ഇസ്രായേലിൽ ഒക്ടോബർ എഴിന് നടന്നത് ഭീകരാക്രമണമാണെന്നാണ് മുസ്‍ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തിയ തരൂർ പറഞ്ഞത്.

തരൂരിന് ശേഷം പ്രസംഗിച്ച അബ്ദുസമദ് സമദാനി എം.പിയും എം.കെ. മുനീർ എം.എൽ.എയും ഈ പരാമർശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം.കെ. മുനീറും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157211/sasitharoor)