---
title: "പ്രിയങ്ക ഗാന്ധിക്കും ഹിമന്ദ ബിശ്വ ശർമക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്"
english_title: "Election Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157274/election-commission"
published_at: "2023-10-27T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b4bbc34815_Screenshot_2023-10-27-10-56-24-62_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രിയങ്ക ഗാന്ധിക്കും ഹിമന്ദ ബിശ്വ ശർമക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

> **Lead Summary:** പ്രിയങ്ക ഗാന്ധിക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

## Article Content

പ്രിയങ്ക ഗാന്ധിക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

അസം മുഖ്യമന്ത്രി വർഗീയ പരാമർശങ്ങളോടെയുള്ള പ്രസംഗം നടത്തിയെന്നാരോപിച്ച് കോൺഗ്രസും പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഇരുവർക്കും കമ്മീഷൻ നോട്ടീസ് നൽകിയത്. മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157274/election-commission)