---
title: "ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം നവംബർ 11 ന് എടൂരിൽ"
english_title: "Fr. Manoj Ottaplakal Memorial Painting Competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157358/fr-manoj-ottaplakal-memorial-painting-competition"
published_at: "2023-10-27T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b830f29b1d_manoj_ottaplackal.jpg"
keywords: []
---

# ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം നവംബർ 11 ന് എടൂരിൽ

> **Lead Summary:** > ഇരിട്ടി: അകാലത്തിൽ അന്തരിച്ച ജനപ്രിയനായ വൈദീകനും ചിത്രകാരനുമായിരുന്ന മനോജ് ഒറ്റപ്ലാക്കലിന്റെ സ്മരണാർത്ഥം ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലാ അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരത്തിന് "വരയോളം" എന്നാണ് പേര് നൽകിയിരിക്കുന്നത്. നവംബർ 11 ന് നടക്കുന്ന മൽസരത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം.വാട്ടർ കളറാണ് ചിത്രരചനയ്ക്കുള്ള മാനദണ്ഡം. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.

## Article Content

> ഇരിട്ടി: അകാലത്തിൽ അന്തരിച്ച ജനപ്രിയനായ വൈദീകനും ചിത്രകാരനുമായിരുന്ന മനോജ് ഒറ്റപ്ലാക്കലിന്റെ സ്മരണാർത്ഥം ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലാ അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരത്തിന് "വരയോളം" എന്നാണ് പേര് നൽകിയിരിക്കുന്നത്. നവംബർ 11 ന് നടക്കുന്ന മൽസരത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം.വാട്ടർ കളറാണ് ചിത്രരചനയ്ക്കുള്ള മാനദണ്ഡം. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.

നവംബർ 19 ന് ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ന്റെ പ്രകാശന ചടങ്ങ് നടക്കുന്ന തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ വച്ചാണ് വിജയികൾക്ക് ക്യാഷ് അവാർഡ് നല്കുക. പ്രശസ്ത എഴുത്തുകാരി ഹണി ഭാസ്കരൻ രചിച്ച 'താലന്ത്' നവംബർ 5 ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ ഫെസ്റ്റിവൽ വച്ചാണ് പുറത്തിറങ്ങുക. തുടർന്ന് നവംബർ 19 ന് കേരളത്തിലെ പ്രകാശന ചടങ്ങാണ് തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടക്കുന്നത്. എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2000 എസ് എസ് എൽസി ബാച്ച് ''നെല്ലിക്ക' യാണ് ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് :- 8075779406 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 8.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157358/fr-manoj-ottaplakal-memorial-painting-competition)