---
title: "#Manathana | മണത്തണ ഗവൺമെന്റ് ഹയർ സെക്കൻ്റെറി സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157373/manathana"
published_at: "2023-10-27T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b981660d53_Screenshot_2023-10-27-16-23-52-21_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Manathana | മണത്തണ ഗവൺമെന്റ് ഹയർ സെക്കൻ്റെറി സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ 48 ആം ചരമവാർഷികത്തോടനുബന്ധിച്ചാണ് മണത്ത ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വയലാർ അനുസ്മരണം സംഘടിപ്പിച്ചത്.

## Article Content

**മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ 48 ആം ചരമവാർഷികത്തോടനുബന്ധിച്ചാണ് മണത്ത ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വയലാർ അനുസ്മരണം സംഘടിപ്പിച്ചത്.

 ഹയർസെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷജോദ് പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വയലാർ ഗാനങ്ങളെ പരിചയപ്പെടുത്തുകയും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോസ്കുട്ടി പി ജെ, വിദ്യാരംഗം കൺവീനർ സതിനിധ, ഷാലി പി, ജയലത തുടങ്ങി അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157373/manathana)