---
title: "കൂത്തുപറമ്പ് രക്തസാക്ഷി ദിനം വിപുലമായി ആചരിക്കാൻ തീരുമാനം "
english_title: "Koothupamba Martyrs' Day on a grand scale"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157385/koothupamba-martyrs-day-on-a-grand-scale"
published_at: "2023-10-27T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ba46d79aa8_WhatsApp_Image_2023-10-27_at_13.48.56.jpeg"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി ദിനം വിപുലമായി ആചരിക്കാൻ തീരുമാനം 

> **Lead Summary:** കൂത്തുപറമ്പ്: ഇരുപത്തി ഒൻപതാം കൂത്തുപറമ്പ് രക്തസാക്ഷി ദിനം വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. പാറാൽ കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു.

## Article Content

കൂത്തുപറമ്പ്: ഇരുപത്തി ഒൻപതാം കൂത്തുപറമ്പ് രക്തസാക്ഷി ദിനം വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. പാറാൽ കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു.

സിപിഐ എം ജില്ലാ കമ്മറ്റി അംഗം കെ ധനഞ്ജയൻ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി,ഷാജി കരിപ്പായി, എൻ കെ ശ്രീനിവാസൻ, വി ഷിജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു. നവമ്പർ 25 ന് കൂത്തുപറമ്പ് ടൗൺ കേന്ദ്രീകരിച്ചാണ് ദിനാചരണ പരിപാടികൾ നടക്കുക. കൂത്തുപറമ്പ്, പിണറായി ബ്ളോക്കുകൾ കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയർ മാർച്ചും യുവജന പ്രകടനവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157385/koothupamba-martyrs-day-on-a-grand-scale)