---
title: " ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി പൊന്നിൻ കിരിടം സമർപ്പിച്ചു "
english_title: "golden crowns as offerings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157391/golden-crowns-as-offerings"
published_at: "2023-10-27T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ba77fe9bfd_guruvayoor.jpg"
keywords: []
---

#  ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി പൊന്നിൻ കിരിടം സമർപ്പിച്ചു 

> **Lead Summary:** ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിലാണ് ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടങ്ങൾ സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്. പ്രഭാവലയമുള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ച കിരീടം അയ്യപ്പനും ചാർത്തി. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങിയത്. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും.

## Article Content

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിലാണ് ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടങ്ങൾ സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്. പ്രഭാവലയമുള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ച കിരീടം അയ്യപ്പനും ചാർത്തി. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങിയത്. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157391/golden-crowns-as-offerings)