---
title: "ഭാര്യയേയും മകളേയും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാൻ ശ്രമിച്ചയാള്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157454/arrested"
published_at: "2023-10-27T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be094db86b_n5511741621698422754655d45e9f8d33646f02954e83911bf10bb978965680f82c27ffd85cc94dfb2b6b60.jpg"
keywords: []
---

# ഭാര്യയേയും മകളേയും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാൻ ശ്രമിച്ചയാള്‍ പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം:** ഭാര്യയേയും മകളേയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊല്ലാൻ ശ്രമിച്ചയാള്‍ പിടിയില്‍. കല്ലമ്ബലം പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര്‍ മൻസിലില്‍ സുലൈമാൻ ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഇയാള്‍ എലിവിഷം കലര്‍ത്തുകയായിരുന്നു.

## Article Content

**തിരുവനന്തപുരം:** ഭാര്യയേയും മകളേയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊല്ലാൻ ശ്രമിച്ചയാള്‍ പിടിയില്‍. കല്ലമ്ബലം പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര്‍ മൻസിലില്‍ സുലൈമാൻ ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഇയാള്‍ എലിവിഷം കലര്‍ത്തുകയായിരുന്നു.

ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലായി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157454/arrested)