---
title: "പ്രസീദ്കുമാര്‍ തയ്യിലിനെ വയനാട് ജില്ലാ ഭരണകൂടം ആദരിച്ചു "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157557/kalpetta"
published_at: "2023-10-28T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ca36eb582d_Screenshot_2023-10-28-11-24-27-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രസീദ്കുമാര്‍ തയ്യിലിനെ വയനാട് ജില്ലാ ഭരണകൂടം ആദരിച്ചു 

> **Lead Summary:** **കൽപ്പറ്റ**: ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ ബത്തേരി സ്വദേശി പ്രസീദ്കുമാര്‍ തയ്യിലിനെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ആദരിച്ചു.

## Article Content

**കൽപ്പറ്റ**: ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ ബത്തേരി സ്വദേശി പ്രസീദ്കുമാര്‍ തയ്യിലിനെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ആദരിച്ചു.

പൈതൃക നെല്‍വിത്തുകള്‍ നട്ടുപരിപാലിക്കുന്നതിനും വിവിധ തരത്തിലുള്ള ചക്ക, മാങ്ങ, പച്ചക്കറികള്‍ തുടങ്ങിയവ സംരംക്ഷിക്കുന്നതിനുമാണ് പ്രസീദ്കുമാറിന് പുരസ്‌കാരം ലഭിച്ചത്. ചടങ്ങില്‍ എ.ഡി.എം എന്‍. ഐ ഷാജു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157557/kalpetta)