---
title: "#Veena george | ആറാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് നിർദേശം നൽകി വീണ ജോർജ്"
english_title: "Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157588/veena-george"
published_at: "2023-10-28T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cbd55bc294_Screenshot_2023-10-28-13-17-03-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Veena george | ആറാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് നിർദേശം നൽകി വീണ ജോർജ്

> **Lead Summary:** **തൃശ്ശൂർ**: തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ ബസിൽ നിന്ന് പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്.

## Article Content

**തൃശ്ശൂർ**: തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ ബസിൽ നിന്ന് പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്.

നിയമനടപടി സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പഴയന്നൂർ പോലീസ് ഇന്ന് മൊഴിയെടുക്കും. രാവിലെ 10 മണിയോടെ ഇരുകൂട്ടരോടും സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങി പട്ടിപ്പറമ്പ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ നിർദേശം. വഴിയിൽ കരഞ്ഞു കൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്താൻ സഹായിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157588/veena-george)