---
title: "കോലുവള്ളിയിൽ പുതുതായി നിർമിക്കുന്ന മുത്തപ്പൻ മടപ്പുരയുടെയും ഭഗവതി സ്ഥാനത്തിന്റെയും കുറ്റിയിടൽ ചടങ്ങ് നടന്നു"
english_title: "Koluvalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157625/koluvalli"
published_at: "2023-10-28T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cdaad28c7c_Screenshot_2023-10-28-15-12-38-95_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോലുവള്ളിയിൽ പുതുതായി നിർമിക്കുന്ന മുത്തപ്പൻ മടപ്പുരയുടെയും ഭഗവതി സ്ഥാനത്തിന്റെയും കുറ്റിയിടൽ ചടങ്ങ് നടന്നു

> **Lead Summary:** **ചെറുപുഴ** : കോലുവള്ളിയിൽ പുതുതായി നിർമിക്കുന്ന മുത്തപ്പൻ മടപ്പുര, ഭഗവതി സ്ഥാനം എന്നിവയുടെ കുറ്റി ഇടൽ ചടങ്ങും ധനസമാഹരണവും നടന്നു. പയ്യാവൂർ കുഞ്ഞിരാമൻ ഉദയവർമൻ മേലാശാരി കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു.

## Article Content

**ചെറുപുഴ** : കോലുവള്ളിയിൽ പുതുതായി നിർമിക്കുന്ന മുത്തപ്പൻ മടപ്പുര, ഭഗവതി സ്ഥാനം എന്നിവയുടെ കുറ്റി ഇടൽ ചടങ്ങും ധനസമാഹരണവും നടന്നു. പയ്യാവൂർ കുഞ്ഞിരാമൻ ഉദയവർമൻ മേലാശാരി കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു.

നിർമാണ കമ്മിറ്റി രക്ഷാതികാരി രവീന്ദ്ര തന്ത്രി കുണ്ടാർ ഭദ്രദീപം കൊളുത്തി. ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. നിർമാർണ കമ്മിറ്റി പ്രസിഡന്റ് വി വി രവീന്ദ്രൻ അദ്ധ്യക്ഷനായി.

പാലങ്ങാടൻ മോഹനൻ, ജോയിസി ഷാജി, എം പി പങ്കജാക്ഷൻ നായർ, കുടിയിൽ കൃഷ്ണൻ നമ്പ്യാർ, ഉഷ മുരളി, സുധാമണി, കുതിർമൽ കുഞ്ഞിരാമൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157625/koluvalli)