---
title: "പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ്"
english_title: "Youth sentenced to five years in POCSO case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157638/youth-sentenced-to-five-years-in-pocso-case"
published_at: "2023-10-28T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ce2343e783_Picsart_23-10-28_15-54-32-166.jpg"
keywords: []
---

# പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

> **Lead Summary:** **നടവയൽ**: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ്. നടവയൽ നായിക്ക കോളനിയിലെ മധുവിനെയാണ് കൽപ്പറ്റ പോക്സോ കോടതി ജഡ്ജി കെ.ജി.സുനിൽകുമാർ അഞ്ച് വർഷതടവിന് ശിക്ഷിച്ചത്. പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൺകുട്ടികളെ പീഡിപ്പിച്ചതിന് കോടതി ശിക്ഷ വിധിച്ചത്.

## Article Content

**നടവയൽ**: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ്. നടവയൽ നായിക്ക കോളനിയിലെ മധുവിനെയാണ് കൽപ്പറ്റ പോക്സോ കോടതി ജഡ്ജി കെ.ജി.സുനിൽകുമാർ അഞ്ച് വർഷതടവിന് ശിക്ഷിച്ചത്. പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൺകുട്ടികളെ പീഡിപ്പിച്ചതിന് കോടതി ശിക്ഷ വിധിച്ചത്.

സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ കയറി കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ മറ്റൊരു കേസിൽ വിധി പറയുന്നത് ഈ മാസം 30-ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി. ബബിത ഹാജരായി.

പനമരം എസ്.ഐ. ആയിരുന്ന ബിമൽ ചന്ദ്രനാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ കെ.എ. എലിസബത്താണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157638/youth-sentenced-to-five-years-in-pocso-case)