---
title: "ലൈസൻസില്ല:കൽപ്പറ്റയിലെ എം.ആർ.ഐ.സ്കാനിംഗ് കേന്ദ്രം ആരോഗ്യ വകുപ്പ് പൂട്ടിച്ചു "
english_title: "M R I"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157662/m-r-i"
published_at: "2023-10-28T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cff7428ee7_Screenshot_2023-10-28-17-53-52-71_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ലൈസൻസില്ല:കൽപ്പറ്റയിലെ എം.ആർ.ഐ.സ്കാനിംഗ് കേന്ദ്രം ആരോഗ്യ വകുപ്പ് പൂട്ടിച്ചു 

> **Lead Summary:** **കൽപ്പറ്റ**: വയനാട് കൽപ്പറ്റയിൽ രേഖകളില്ലാതെ പ്രവർത്തിച്ചിരുന്ന സ്കാനിംഗ് സെൻ്റർ അടച്ചുപൂട്ടി ആരോഗ്യ വകുപ്പ്. ഡോക്ടർ ഷാജീസ് ഡയഗ്നോസ്റ്റിക്സ് സെൻറർ ആണ് സീൽ ചെയ്തത്. കൈനാട്ടിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മാസം 27 ന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു.

## Article Content

**കൽപ്പറ്റ**: വയനാട് കൽപ്പറ്റയിൽ രേഖകളില്ലാതെ പ്രവർത്തിച്ചിരുന്ന സ്കാനിംഗ് സെൻ്റർ അടച്ചുപൂട്ടി ആരോഗ്യ വകുപ്പ്. ഡോക്ടർ ഷാജീസ് ഡയഗ്നോസ്റ്റിക്സ് സെൻറർ ആണ് സീൽ ചെയ്തത്. കൈനാട്ടിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മാസം 27 ന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു.

വീണ്ടും പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഡിഎംഒയുടെ നടപടി. 8 വർഷമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തങ്ങൾ നിയമാനുസൃതമുള്ള ലൈസൻസിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് നടപടി ഉണ്ടായതെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157662/m-r-i)