---
title: "മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം"
english_title: " Youth congress protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15768/youth-congress-protest"
published_at: "2021-12-13T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6bc3809724_PicsArt_12-13-08.49.29.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം.

വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. 

വീട്ടില്‍ നിന്ന് രാവിലെ ഏഴ് മണിയോട് കൂടിയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. നാല് കിലോമീറ്റര്‍ അപ്പുറം മമ്പറം എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുധീപ് ജയിംസ്, കമല്‍ജിത്ത്, വിനീഷ് ചുളള്യാന്‍, പ്രിനില്‍ മതുക്കോത്ത്, റിജിന്‍ രാജ്, മുഹ്സിന്‍ കീഴ്ത്തള്ളി, ഇമ്രാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15768/youth-congress-protest)