---
title: "കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും, ജില്ലാ സ്പോർട്സ് കൗൺസിലുകളും നേരിട്ട് ജില്ലാ വോളിബാൾ ചാംപ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു"
english_title: "Organizes volleyball championships"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15769/organizes-volleyball-championships"
published_at: "2021-12-13T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6c35a89cfc_images.jpeg"
keywords: []
---

# കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും, ജില്ലാ സ്പോർട്സ് കൗൺസിലുകളും നേരിട്ട് ജില്ലാ വോളിബാൾ ചാംപ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു

> **Lead Summary:** പേരാവൂർ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കേരളാ സ്റ്റേറ്റ് വോളിബോൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും, ജില്ലാ സ്പോർട്സ് കൗൺസിലുകളും നേരിട്ട് ജില്ലാ വോളിബാൾ ചാംപ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു .

## Article Content

പേരാവൂർ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കേരളാ സ്റ്റേറ്റ് വോളിബോൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും, ജില്ലാ സ്പോർട്സ് കൗൺസിലുകളും നേരിട്ട് ജില്ലാ വോളിബാൾ ചാംപ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു .

ഇതിൻറെ ആദ്യഘട്ടമായ ജില്ലാ മിനി വോളീബോൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു .ജില്ലാ തല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ജില്ലാ സ്പോർട്സ് കൗൺസിലും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കു സംസ്ഥാന സ്പോർട്സ് കൗൺസിലും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ് .

ഈ സർട്ടിഫിക്കറ്റ് കായികതാരങ്ങൾക്ക് ഗ്രേസ് മാർക്കും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് . ജില്ലാ തല മത്സരത്തിൽ നിന്നും സംസ്ഥാന ചാമ്പ്യഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളെ തിരഞ്ഞെടുക്കുന്നതാണന്ന് കേരള സ്‌റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15769/organizes-volleyball-championships)