---
title: "പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും"
english_title: "P g Doctors march today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15771/p-g-doctors-march-today"
published_at: "2021-12-13T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6c6e3859dd_images - 2021-12-13T093648.746.jpeg"
keywords: []
---

# പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും

> **Lead Summary:** പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. മെഡിക്കൽ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

## Article Content

പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. മെഡിക്കൽ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

അത്യാഹിത വിഭാഗങ്ങൾ ബഹിഷ്‌കരിച്ചാണ് പിജി ഡോക്ടർമാരുടെ സമരം. ഒപി, ഐപി , മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയും ബഹിഷ്‌കരിക്കും. അതേസമയം കോവിഡ് ഡ്യൂട്ടി നിർവഹിക്കും. സമരം കൂടുതൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചേക്കും.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി വിദ്യാർത്ഥികൾ സമരത്തിലാണ്. സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാർ സമരം നടത്തുന്നത്.

പിജി വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15771/p-g-doctors-march-today)