---
title: "മാവോയിസ്റ്റ് ഭീഷണിക്കെതിരെ ജനകീയ സമാധാനറാലിയും പൊതുയോഗവും നടത്തി "
english_title: "Edappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157740/edappuzha"
published_at: "2023-10-29T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653db54c4a039_Screenshot_20231029-065442_WhatsApp.jpg"
keywords: []
---

# മാവോയിസ്റ്റ് ഭീഷണിക്കെതിരെ ജനകീയ സമാധാനറാലിയും പൊതുയോഗവും നടത്തി 

> **Lead Summary:** **എടപ്പുഴ**: ജനകീയ സമിതിയും പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസും ചേർന്നു മാവോയിസ്റ്റ് ഭീഷണിക്കെതിരെ സമാധാന സംരക്ഷണ റാലിയും പൊതുയോഗവും നടത്തി. വാളത്തോടിൽ നിന്നും ആരംഭിച്ച റാലി ആറളം പഞ്ചായത്ത് പ്രിസിഡന്റ് കെ.പി. രാജേഷ് ഉത്ഘാടനം ചെയ്തു. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ ഫാ. സ്കറിയ കല്ലൂർ ജാഥക്ക് നേതൃത്വം നൽകി.

## Article Content

**എടപ്പുഴ**: ജനകീയ സമിതിയും പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസും ചേർന്നു മാവോയിസ്റ്റ് ഭീഷണിക്കെതിരെ സമാധാന സംരക്ഷണ റാലിയും പൊതുയോഗവും നടത്തി. വാളത്തോടിൽ നിന്നും ആരംഭിച്ച റാലി ആറളം പഞ്ചായത്ത് പ്രിസിഡന്റ് കെ.പി. രാജേഷ് ഉത്ഘാടനം ചെയ്തു. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ ഫാ. സ്കറിയ കല്ലൂർ ജാഥക്ക് നേതൃത്വം നൽകി.

അഞ്ചിന് എടപ്പുഴയിൽ റാലിയുടെ സമാപന സമ്മേളനം സണ്ണി ജോസഫ് എം. എൽ .എ ഉദ്‌ഘാടനംചെയ്തു . അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ ഫാ. സ്കറിയ കല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.

ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് . ഫാ. പോൾ ചക്കാനിക്കുന്നേൽ വികാരി സെന്റ് ജോസഫ് ചർച്ച് എടപ്പുഴ, സിബി വാഴക്കാല, പി. രതീഷ് കുമാർ വർക്കിംഗ് പ്രസിഡണ്ട് പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്, മനോജ്. എം കണ്ടത്തിൽ, കെ.സി. ചാക്കോ, അജേഷ്, ബിജു കച്ചാലിയിൽ, ആർട്ടിസ്റ്റ് ശശികല,എൻ.പി. ജോസഫ്, പവിത്രൻ കൊതേരി, ഷൈബാ പ്രവീൺ, ജോളി സാബു, എന്നിവർ പ്രസംഗിച്ചു.

മാവോയിസ്റ്റ് ഭീക്ഷണിക്ക് എതിരെ കേരളത്തിൽ തന്നെ ആദ്യമായി നടത്തുന്ന ബഹുജന റാലിയും പൊതുയോഗവും ഗവർമെന്റ് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകൾ സ്വീകരിച്ചു് ആയുധ സമരം ഉപേക്ഷിക്കാൻ മാവോയിസ്റ്റുകളോട് ആഹ്വാനം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157740/edappuzha)