---
title: "സ്വർണ്ണക്കടത്ത്: നെടുമ്പാശ്ശേരിയിൽ 5 പേർ പിടിയിൽ"
english_title: "gold smuggling cochin  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157794/gold-smuggling-cochin"
published_at: "2023-10-29T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653df4f9cfa6c_3852EDK0stQToChq6BOABn4iT2fC38JvrdNm1856809.jpg"
keywords: []
---

# സ്വർണ്ണക്കടത്ത്: നെടുമ്പാശ്ശേരിയിൽ 5 പേർ പിടിയിൽ

> **Lead Summary:**  കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 33 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി. കീ ചെയിനില്‍ ഒളിപ്പിച്ച് കടത്തിയ 27 സ്വര്‍ണമോതിരവും നാല് സ്വര്‍ണമാലകളുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബമാണ് കസ്റ്റംസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വർണ്ണം കൊണ്ടുവന്നത്.

## Article Content

 കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 33 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി. കീ ചെയിനില്‍ ഒളിപ്പിച്ച് കടത്തിയ 27 സ്വര്‍ണമോതിരവും നാല് സ്വര്‍ണമാലകളുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബമാണ് കസ്റ്റംസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വർണ്ണം കൊണ്ടുവന്നത്.

സാദിഖിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. താക്കോല്‍ക്കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 27 സ്വര്‍ണമോതിരവും ചെയിനുകളും. ബാഗേജുകള്‍ക്കുള്ളില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താക്കോല്‍ക്കൂട്ടം പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157794/gold-smuggling-cochin)