---
title: "ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി"
english_title: "A man surrendered at the police station "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157851/a-man-surrendered-at-the-police-station"
published_at: "2023-10-29T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e2a916f03a_WhatsApp_Video_2023-10-29_at_11.23.09.mp4.00_01_13_29.Still001.jpg"
keywords: []
---

# ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

> **Lead Summary:**  കളമശ്ശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂരിലെ കൊടകര സ്റ്റേഷനിലാണ് ഇയ്യാൾ എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നറിയുന്നു. യഥാർത്ഥ പ്രതിയാണോ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുള്ള ആളാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശി മാർട്ടിൻ എന്ന ആളാണെന്നും റിപ്പോർട്ടുണ്ട്.

## Article Content

 കളമശ്ശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂരിലെ കൊടകര സ്റ്റേഷനിലാണ് ഇയ്യാൾ എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നറിയുന്നു. യഥാർത്ഥ പ്രതിയാണോ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുള്ള ആളാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശി മാർട്ടിൻ എന്ന ആളാണെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, കളമശ്ശേരി സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയും എന്‍എസ്ജിയും സംഭവസ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157851/a-man-surrendered-at-the-police-station)