---
title: "തളിപ്പറമ്പിൽ യുവതിയെ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച പ്രതി ആത്മഹത്യ ചെയിതു"
english_title: "suicide in kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157858/suicide-in-kannur"
published_at: "2023-10-29T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e2eeb4ad66_1594384462.jpg"
keywords: []
---

# തളിപ്പറമ്പിൽ യുവതിയെ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച പ്രതി ആത്മഹത്യ ചെയിതു

> **Lead Summary:**  കണ്ണൂർ: തളിപ്പറമ്പ് നഗരത്തിൽ കോടതി ജീവനക്കാരിയെ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിലെ പ്രതി പട്ടുവം മുറിയാത്തോട് സ്വദേശി മഠത്തിൽ മാമ്പള്ളി എം.അഷ്ക്കർ അബ്ദുറഹമാൻ കഴുത്ത് മുറിച്ച് ജീവനൊടുക്കി. മുതുകുടയിലെ വീട്ടിൽ വച്ച് കഴുത്ത് മുറിച്ച നിലയിൽ അഷ്ക്കറിനെ തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും പിന്നീട് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ മാർച്ച് 13നാണ് കോടതി ജീവനക്കാരിയായ സാഹിദയെ തളിപ്പറമ്പ് മാർക്കറ്റ് റോഡ് ജംക്ഷനിൽ വച്ച് അഷ്ക്കർ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.

## Article Content

 കണ്ണൂർ: തളിപ്പറമ്പ് നഗരത്തിൽ കോടതി ജീവനക്കാരിയെ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിലെ പ്രതി പട്ടുവം മുറിയാത്തോട് സ്വദേശി മഠത്തിൽ മാമ്പള്ളി എം.അഷ്ക്കർ അബ്ദുറഹമാൻ കഴുത്ത് മുറിച്ച് ജീവനൊടുക്കി. മുതുകുടയിലെ വീട്ടിൽ വച്ച് കഴുത്ത് മുറിച്ച നിലയിൽ അഷ്ക്കറിനെ തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും പിന്നീട് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ മാർച്ച് 13നാണ് കോടതി ജീവനക്കാരിയായ സാഹിദയെ തളിപ്പറമ്പ് മാർക്കറ്റ് റോഡ് ജംക്ഷനിൽ വച്ച് അഷ്ക്കർ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.

അഷ്ക്കറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. സർ സയിദ് കോളജ് ലാബ് ജീവനക്കാരനായിരുന്ന അഷ്ക്കറിനെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157858/suicide-in-kannur)