---
title: "ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157875/mananthavadi"
published_at: "2023-10-29T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e47183a03d_Screenshot_20231029-170913_WhatsApp.jpg"
keywords: []
---

# ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു

> **Lead Summary:**  ജനമൈത്രി എക്സൈസ് സ്ക്വാഡ് മാനന്തവാടി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനകളെയും, വിവിധ ക്ലബ്ബുകളെയും കോളേജുകളെയും, കോളനിയിലെ യുവാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ബൈക്ക് റാലി സംഘടിപ്പിച്ചു.

## Article Content

 ജനമൈത്രി എക്സൈസ് സ്ക്വാഡ് മാനന്തവാടി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനകളെയും, വിവിധ ക്ലബ്ബുകളെയും കോളേജുകളെയും, കോളനിയിലെ യുവാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ബൈക്ക് റാലി സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എ കെ ജയഭാരതി നിർവഹിച്ചു. മുഖ്യാതിഥി ശ്രീലക്ഷ്മി ഐഎഎസ് സബ് കളക്ടർ മാനന്തവാടി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജനമൈത്രി സർക്കിൾ ഇൻസ്പെക്ടർ സനിൽ എസ് സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ  രത്നവല്ലി അധ്യക്ഷത വഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി കെ എസ് അവർകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മാനന്തവാടി ഡിവിഷൻ കൗൺസിലർ സിന്ധു സെബാസ്റ്റ്യൻ ലഹരിവിരുദ്ധ സന്ദേശം നൽകി. മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ദ്വാരക, അഞ്ചാംമൈൽ, പനമരം , കൊയിലേരി എന്നീ ടൗണുകൾ ചുറ്റി തലപ്പുഴ ടൗണിൽ അവസാനിച്ചു.

ബൈക്ക് റാലി കടന്നുപോകുന്ന ദ്വാരക എന്ന സ്ഥലത്ത് എടവക ഗ്രാമപഞ്ചായത് വാർഡ് മെമ്പർ ശിഹാബ് ആയത്ത് സ്വീകരണം നൽകുകയും ചെയ്തു. അഞ്ചാംമൈൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സ്വീകരണം നൽകുകയും ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡണ്ട്  ആസ്യ ടീച്ചറുടെ നേതൃത്വത്തിൽ ബൈക്ക് റാലിക്ക് ഊഷ്മളമായ സ്വീകരണം നൽകി. വ്യാപാരി വ്യവസായി പനമരം യൂണിറ്റ് പ്രസിഡണ്ട് നാസർ എന്നിവരും ബൈക്ക് റാലിക്ക് സ്വീകരണം നൽകി. ബൈക്ക് റാലിയിൽ മാനന്തവാടി ലയൺസ് ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് , കനിവ് ചാരിറ്റബിൾ ട്രസ്റ്റ് , ന്യൂമാൻസ് കോളേജ് , കാളൻ മെമ്മോറിയൽ കോളേജ് തോണിച്ചാൽ,ഗുരുകുലം കോളേജ് ദ്വാരക, മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് മാനന്തവാടി മുദ്ര മൂല ട്രൈബൽ കോളനി , വെള്ളരി വയൽ കോളനി, ഡി അഡിക്ഷൻ സെൻറർ , റെഡ്ക്രോസ് മാനന്തവാടി എന്നീ സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമാപന സമ്മേളനം തലപ്പുഴ ടൗണിൽ വെച്ച് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട്  എൽ സി ജോയ് നിർവ്വഹിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157875/mananthavadi)