---
title: "രാമച്ചിയിലെ മാവോയിസ്റ്റ് സാന്നിധ്യം:  മലയോര മേഖലയിൽ തണ്ടർബോൾട്ട് സേനയുടെ നിരീക്ഷണം ഊർജിതമാക്കി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157974/kelakam"
published_at: "2023-10-30T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f1e3dc86af_IMG-20231030-WA0003.jpg"
keywords: []
---

# രാമച്ചിയിലെ മാവോയിസ്റ്റ് സാന്നിധ്യം:  മലയോര മേഖലയിൽ തണ്ടർബോൾട്ട് സേനയുടെ നിരീക്ഷണം ഊർജിതമാക്കി

> **Lead Summary:** **കേളകം** : രാമച്ചിയിൽ സായുധരായ മാവോവാദി സംഘം എത്തിയതിനെ തുടർന്ന് മലയോര മേഖലയിൽ തണ്ടർബോൾട്ട് സേനയുടെ നിരീക്ഷണം ഊർജിതമാക്കി. ദിവസങ്ങൾക്ക് മുമ്പ് രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോവാദി സംഘം എത്തി ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം വിശ്രമിച്ച ശേഷം തിരിച്ചു പോയത്.

## Article Content

**കേളകം** : രാമച്ചിയിൽ സായുധരായ മാവോവാദി സംഘം എത്തിയതിനെ തുടർന്ന് മലയോര മേഖലയിൽ തണ്ടർബോൾട്ട് സേനയുടെ നിരീക്ഷണം ഊർജിതമാക്കി. ദിവസങ്ങൾക്ക് മുമ്പ് രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോവാദി സംഘം എത്തി ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം വിശ്രമിച്ച ശേഷം തിരിച്ചു പോയത്.

സായുധരായ മാവോവാദികൾ എത്തി മടങ്ങിയ സംഭവത്തെ തുടർന്ന്  മേഖലയിൽ തണ്ടർബോൾട്ട് സേന ശാന്തിഗിരി - രാമച്ചി മേഖലയിൽ ക്യാമ്പ് ചെയ്ത് തിരച്ചിൽ തുടരുകയാണ്. കൊട്ടിയൂർ , വയനാട് അതിർത്തി വന പ്രദേശങ്ങൾ, പ്രധാന പാതകൾ എന്നിവിടങ്ങളിലും മാവോവാദി സംഘം എത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാതകളിൽ വാഹന പരിശോധനയും പോലീസ് ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157974/kelakam)