---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,350 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15798/covid-19-update-india-dec-13"
published_at: "2021-12-13T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6ea494b922_images - 2021-12-12T185321.656.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,350 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു

> **Lead Summary:** ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,350 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

## Article Content

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,350 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം 202 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,75,636 ആയി . രാജ്യത്തെ ആകെ രോഗബാധിതര്‍ 3,46,97,860 ആയി .കഴിഞ്ഞ ദിവസം 7,973 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തര്‍ 3,41,30,768 ആയി ഉയര്‍ന്നു .

നിലവില്‍ സജീവ രോഗികള്‍ 91,456 ആയി കുറഞ്ഞു. 561 ദിവസത്തിനുള്ളിലെ ഏറ്റവും കുറവാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.37 ശതമാനമായി .അതെ സമയം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0 .86 % ആണ് . പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0 .69 %ആയി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15798/covid-19-update-india-dec-13)