---
title: "കൽപ്പറ്റ ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എൻെറ കേരളം നവകേരളം ചരിത്ര പഠന സദസ്സ് സംഘടിപ്പിച്ചു "
english_title: "My Kerala Nava Kerala History Study Group"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158012/my-kerala-nava-kerala-history-study-group"
published_at: "2023-10-30T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f43597bd16_Screenshot_2023-10-30-11-10-32-64_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കൽപ്പറ്റ ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എൻെറ കേരളം നവകേരളം ചരിത്ര പഠന സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:**  **കൽപ്പറ്റ**: കൽപ്പറ്റ ബാലസംഘത്തിൻ്റെയും, നോർത്ത് വില്ലേജ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ എൻ്റെ കേരളം നവകേരളം പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ ദിനമായ നവംബർ 11ന് പകൽ രണ്ട് മണിക്ക് കൽപ്പറ്റ പള്ളിത്താഴെ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ കേരളത്തെ അറിയാം ചരിത്ര പഠന സദസ്സും തൽസമയ ക്വിസും നടത്തും.

## Article Content

 **കൽപ്പറ്റ**: കൽപ്പറ്റ ബാലസംഘത്തിൻ്റെയും, നോർത്ത് വില്ലേജ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ എൻ്റെ കേരളം നവകേരളം പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ ദിനമായ നവംബർ 11ന് പകൽ രണ്ട് മണിക്ക് കൽപ്പറ്റ പള്ളിത്താഴെ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ കേരളത്തെ അറിയാം ചരിത്ര പഠന സദസ്സും തൽസമയ ക്വിസും നടത്തും.

ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ. കെ ബിജൂജൻ  നവോത്ഥാനത്തിൽ നിന്ന് നവ കേരളത്തിലേക്ക് എന്ന വിഷയം അവതരിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ നവംബർ ഏഴിന് മുമ്പ് പേര്, ക്ളാസ്, സ്കൂൾ, താമസ സ്ഥലം തുടങ്ങിയ വിവരങ്ങൾ സഹിതം 9495760078 ൽ  വാട്സ് ആപ്പ് വഴി റജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158012/my-kerala-nava-kerala-history-study-group)