---
title: "അഴീക്കോട് നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു "
english_title: "Azhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158031/azhikode"
published_at: "2023-10-30T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f4faaaaf6e_Picsart_23-10-30_12-02-14-768.jpg"
keywords: []
---

# അഴീക്കോട് നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു 

> **Lead Summary:** **അഴീക്കോട്**: നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. പരിപാടിയിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ഡിജെ അരുൺ സ്വാഗതം പറഞ്ഞു.

## Article Content

**അഴീക്കോട്**: നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. പരിപാടിയിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ഡിജെ അരുൺ സ്വാഗതം പറഞ്ഞു.

എ.ഡി.എം കെ.കെ ദിവാകരൻ, തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്, മുൻ എം.എൽ.എ എം പ്രകാശൻ മാസ്റ്റർ, പി.ചന്ദ്രൻ, എം ഹരീ കൃഷ്ണൻ മാസ്റ്റർ, കെ നാരായണൻ, അരക്കൻ ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.ശ്രുതി, കെ.അജീഷ്, എ.വി.സുശീല, പഞ്ചായത്ത് സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158031/azhikode)