---
title: "#Wayanad | വയനാട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ കത്തിച്ചു: സമീപത്തെ കടയ്ക്കും തീയിട്ടു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158047/wayanad"
published_at: "2023-10-30T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f59490fee6_Screenshot_2023-10-30-12-47-36-27_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Wayanad | വയനാട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ കത്തിച്ചു: സമീപത്തെ കടയ്ക്കും തീയിട്ടു

> **Lead Summary:** **വയനാട്**: ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന വാഹനങ്ങൾ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. പൊന്നംകൊല്ലി സ്വദേശി അഖിലിന്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതർ കത്തിച്ചത്.

## Article Content

**വയനാട്**: ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന വാഹനങ്ങൾ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. പൊന്നംകൊല്ലി സ്വദേശി അഖിലിന്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതർ കത്തിച്ചത്.

പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് അഖിൽ എഴുന്നേറ്റ് നോക്കിയത്. കാർ നിന്ന് കത്തുന്നതാണ് ഈ സമയം കണ്ടത് ഇതോടെ ഫയർഫോഴ്‌സിനെ വിളിച്ചു. ഇവരെത്തിയാണ് തീയണച്ചത്. ഈ സമയത്താണ് അയൽവാസി ബെന്നിയുടെ വീട്ടിലെ ബൈക്കും കത്തുന്നത് കണ്ടത്. സമീപത്തെ ഒരു കടയ്ക്കും തീവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158047/wayanad)